ജാരൻ
പ്രീത കെ.വി., പരിയാരം
അവളുടെ ജാരൻ
കവിതയാണെന്നും,
തിരഞ്ഞുകൊണ്ടിരുന്നത്
അക്ഷരങ്ങളും
ചിത്രങ്ങളും
ആശ്വാസവചനങ്ങളാം
ഔഷധമാണെന്നറിയുമ്പോഴേക്കും
പ്രജ്ഞയെ ഇരുളെടുത്തു,
മനസ്സിനെ കടലെടുത്തു,
എന്നിട്ടും......
അവൾക്കുമുന്നിൽ
കവിതയാം നിലാവു
തെളിഞ്ഞു ചിരിക്കുന്നു.....
പ്രീ തേ.കവിത വായിച്ചു,തിരഞ്ഞത് ആരെയാണെന്ന് ഇപ്പോഴല്ലേ മനസ്സിലായത് !!!!
ReplyDeleteനിലാവ് പെയ്തു നില്ക്കട്ടെ...