Thursday, August 7, 2014

ജാരൻ



പ്രീത കെ.വി., പരിയാരം




അവളുടെ ജാരൻ 
കവിതയാണെന്നും,
തിരഞ്ഞുകൊണ്ടിരുന്നത്‌
അക്ഷരങ്ങളും
ചിത്രങ്ങളും
ആശ്വാസവചനങ്ങളാം
ഔഷധമാണെന്നറിയുമ്പോഴേക്കും
പ്രജ്ഞയെ ഇരുളെടുത്തു,
മനസ്സിനെ കടലെടുത്തു,
എന്നിട്ടും......
അവൾക്കുമുന്നിൽ
കവിതയാം നിലാവു
തെളിഞ്ഞു ചിരിക്കുന്നു.....


1 comment:

  1. പ്രീ തേ.കവിത വായിച്ചു,തിരഞ്ഞത് ആരെയാണെന്ന് ഇപ്പോഴല്ലേ മനസ്സിലായത്‌ !!!!
    നിലാവ് പെയ്തു നില്‍ക്കട്ടെ...

    ReplyDelete