Tuesday, May 13, 2014
Sunday, May 11, 2014
ബ്രഹ്മസത്യം ജഗത്മിഥ്യ ---- സതീശന്‍ ഇരിട്ടി
ഓര്‍ത്ത് പോവാറുണ്ടുഞാനമ്മയെ മനസ്സാലെ
സ്നേഹമാനെന്റെ അമ്മ, വാല്‍ത്സല്യം കോരിത്തരും
കാരുണ്യ രൂപം സര്‍വ ദുഖസംഹാരിണി .
കര്‍മ്മങ്ങള്‍ കൊണ്ടേ കാത്ത് കണ്‍പാര്‍ത്തിരുന്നവള്‍
ഉള്ളകം തപിക്കുമ്പോള്‍ മാതൃത്വം വിളംബിയെന്‍
ഉള്ളിലായാനന്ദത്തിന്‍ തെളിനീരൊഴുക്കിയോള്‍ !
നെഞ്ചിലായ് ചുരത്തുന്നോരമ്മിഞ്ഞപ്പാലാലെന്റെ
കൈകാല് വളരുന്നതും കാത്ത് കാത്തിരിപ്പവള്‍ !
പുഞ്ചിരിക്കുവാന്‍ മാത്രം പഠിപ്പിച്ചവള്‍, കണ്ണീര്‍ --
വീഴുമ്പോള്‍ കരങ്ങളാല്‍ തഴുകിയൊതുക്കിയോള്‍ !
പിച്ചവെക്കുവാനെന്റെ കാലിനെയൊരുക്കിയോള്‍ബാല, ചേഷ്ടകള്‍കണ്ടാനന്ദ ക്കണ്ണീരണിഞ്ഞവള്‍.
കര്‍ണ്ണങ്ങള്‍ കേള്‍പ്പൂ നിന്റെ താരാട്ടുപാട്ടിന്നീണം
ഉണ്ണിക്കണ്ണനായ് വളരേണമെന്നുചൊല്ലിയെന്‍ കാതില്‍
നിറയ്ക്കും നിറം ചേര്‍ത്ത ശ്രീകൃഷ്ണകഥാമൃതം !
അമ്മതന്‍ കയ്യാല്‍ തീര്‍ക്കും സാമ്പാറും പുളിശ്ശേരിയും ,
പഴക്കം ചെല്ലുന്തോറും നാവിന്ന് കൊതിയേറ്റും
കണ്ണിമാങ്ങയച്ചാറും മേശമേല്‍ നിറയുമ്പോള്‍
ഭക്ഷണപ്രിയനല്ലിവനെന്നാലും കഴിക്കൂ നീ;
മകനേ കഴിക്കൂ നീ എന്ന് ചൊല്ലിയെന്‍ മുന്നില്‍
പുഞ്ചിരി തൂകിക്കൊണ്ടേ വന്നു നില്‍ക്കുമെന്നമ്മ.
സൂര്യ ചന്ദ്രന്മാരെപ്പോല്‍ നിലനില്‍ക്കേണം നിന്റെ --
യായുസ്സ് യുഗങ്ങള്‍ക്ക് കര്‍മ്മ സാക്ഷിയാവേണം
അല്ലലുമലട്ടുമില്ലാത്തോരു ജീവിതസുഖാന്ത്യം
കൊടുക്കേണമെന്ന് പ്രാര്‍ഥിച്ചു മുന്നില്‍
കൈ കൂപ്പി നില്‍ക്കുന്നോരെന്നമ്മയാണെന്റെ യുള്ളില്‍
എന്റെ ജീവിതത്തിന്ന് വിളക്കായ് വെളിച്ചമായ് !
അമ്മേ നീ സര്‍വം സഹ:,
അമ്മേ നീ കാരുണ്യത്തിന്‍ മൂര്‍ത്തിമദ്ഭാവം ,
മൂല പ്രകൃതിതന്‍ തേജോരൂപം,
അമ്മേ നീയാനന്ദത്തിന്‍ പദാനുപദ രൂപം!
അമ്മേ നീ സ്നേഹത്തിന്റെ നാനാര്‍ത്ഥ പ്രതിരൂപം!
നീ വിശ്വപ്രകൃതിതന്‍ സച്ചിതാനന്ദരൂപത്തില്‍
വിലയിച്ചു മനസ്സിലെ ദീപ്തമാം സ്മരണയായ്
എന്നുള്ളിലിരുന്നൊരു ശങ്കരാചാര്യര്‍ പാടി
ഈ ബ്രഹ്മമൊന്നേ സത്യം
ജഗത്തോ വെറും മിഥ്യ !
Subscribe to:
Posts (Atom)



