Wednesday, April 30, 2014

മഴമരങ്ങൾ




കെ.വി.പ്രീത

പടച്ചോന്റെ പച്ചിലമരങ്ങളിൽ
പകലോൻ മറയുമ്പോൾ
പ്രകൃതിയെ നമിക്കുന്ന
മഴമരങ്ങൾ......

മഴമരപ്പൂക്കൾ
സൂര്യമുഖത്തെ പിരിയാൻ വയ്യാതെ
പൂത്തുലഞ്ഞു സദാ ചിരിച്ചുലഞ്ഞ്‌
കൂമ്പിയ ഇലകൾക്കുമേൽ
മേലാപ്പ്‌ വിരിക്കുന്നു.

(സന്ധ്യാസമയം റോഡരികിലുള്ള മഴമരങ്ങൾ തന്ന കാഴ്ചാനുഭവം)

Tuesday, April 29, 2014

ടി.സി.വി. സതീശൻ ഇപ്രകാരം അറിയിക്കുന്നു

കണ്ണൂർ ജില്ലാ കവി മണ്ഡലത്തിന്റെ എട്ടാമതു കവിത ക്യാമ്പ് ഏപ്രിൽ 26 , 27 തീയ്യതികളിൽ ഏഴിലോട്ടുള്ള കേശവ തീരത്ത്‌ വെച്ചു നടന്നു . 27 നു നടന്ന സർഗ്ഗ സംവാദത്തിൽ പങ്കെടുത്ത എനിക്ക് കേശവതീരം എം ഡി ശ്രീ .വെദിരമന വിഷ്ണു നമ്പൂതിരി നാല് വൃക്ഷത്തൈകൾ സ്നേഹ സമ്മാനമായി തന്നു . കൂവളം, ആര്യവേപ്പ്, നെല്ലി, അശോകം "മരം പൂക്കട്ടെ മണ്ണിൽ , കവിത പൂക്കട്ടെ മനസ്സിൽ " എന്നൊരു ആശംസ ഈ പ്രവൃത്തിയിൽ നിന്നും ഞാൻ ഗ്രഹിച്ചെടുക്കുന്നു . വെദിരമനക്കും കേശവ തീരത്തിനും കവി മണ്ഡലത്തിനും ഞാനെന്റെ നന്ദി അറിയിക്കുന്നു .






Chat conversation end

കേശവതീരം കവിതാ കേമ്പ്‌


















Wednesday, April 23, 2014

കേശവതീരം കവിതാ കേമ്പ്‌




കണ്ണൂർജില്ലാ കവിമണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ കേശവതീരം ആയുർവേദഗ്രാമത്തിൽ 2 ദിവസത്തെ കവിതാ കേമ്പ്‌ ഏപ്രിൽ 26, 27 തീയതികളിൽ സംഘടിപ്പിക്കുന്നു. ഏപ്രിൽ 26ന്‌ രാവിലെ 10 മണിക്ക്‌ കവി പി.കെ.ഗോപി കേമ്പ്‌ ഉദ്ഘാടനം ചെയ്യുന്നു. പ്രശസ്ത എഴുത്തുകാരും, സാഹിത്യനായകന്മാരും പങ്കെടുക്കുന്ന കേമ്പിൽ പ്രവേശനം, ഭക്ഷണം, താമസം എന്നിവ സൌജന്യമാണ്‌.  കവി പരിചയം, സർഗ്ഗസംവാദം, കവിതാവതരണം - ആസ്വാദനം, കാവ്യസന്ധ്യ, രാത്രിവട്ടം, കലാപരിപാടികൾ, പ്രഭാതവന്ദനം, പുഴയെ അറിയാൻ, കവിയരങ്ങ്‌, അവലോകനം എന്നീ പരിപാടികളും തുടർന്ന്‌ നടക്കുന്നതായിരിക്കും, ഏപ്രിൽ 27ന്‌  മദ്ധ്യാഹ്നത്തോടെ കേമ്പ്‌ സമാപിക്കും. ബന്ധപ്പെടേണ്ട നമ്പർ. 9447005255