Friday, November 22, 2013
പുസ്തക പ്രകാശനം
കണ്ണൂർ ജില്ലാ കവിമണ്ഡലം പയ്യന്നൂർ മേഖലാ രക്ഷാധികാരി ശ്രീ. ഉണ്ണികൃഷ്ണൻ നമ്പീശന്റെ “അകക്കണ്ണാൽ കാണുന്നത്” എന്ന കവിതാ സമാഹാരത്തിന്റെ പ്രകാശനം 2013 നവമ്പർ 23, ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് പയ്യന്നൂർ "ടോപ്‌ഫോം" ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു. ഡോ.കെ.എച്ച്.സുബ്രഹ്മണ്യൻ (മുൻ റജിസ്ത്രാർ, കണ്ണൂർ യുനിവെഴ്സിറ്റി) ശ്രീ. കെ.വി.നമ്പ്യാർക്ക് ( IAS മുൻ ചെയർമാൻ, ഗുരുവായൂർ ദേവസ്വം) ആദ്യ പ്രതി നല്കിക്കൊണ്ട് പ്രകാശന കർമം നിർവഹിക്കുന്നു.
Thursday, November 21, 2013
തിരിച്ചറിവ്
തീർത്ഥ. കെ., കാഞ്ഞിലേരി

കത്തി പണിയുമീ കൊല്ലനറിവുണ്ടോ ?
ചുടുരക്തത്തിൻ മണമതിനുണ്ടെന്ന്,
സ്വർണാഭരണങ്ങൾ പണിയുമീ തട്ടാനറിവുണ്ടോ ?
ചാലയിലെ ഗ്യാസ് ദുരന്തത്തിൽ
ആ നവദമ്പതികളുണ്ടെന്ന്,
പാത്രങ്ങൾ തപ്പും നാടോടിക്കറിവുണ്ടോ ?
സ്റ്റീൽ ബോംബാണതിലുള്ളതെന്ന്
ഈ അറിവുകളെ തിരിച്ചറിവാക്കുവാൻ
എഴുതിത്തുടങ്ങവെ, ഞാൻ തിരിച്ചറിഞ്ഞു
എൻ പേനയിൽ മഷിയില്ലെന്ന് !
Monday, November 18, 2013
Wednesday, November 13, 2013
Monday, November 11, 2013
ഒരു സങ്കല്‍പ്പം ----സതീശന്‍ഇരിട്ടി
ചിരിക്കും മരണംവരെ ചിരിച്ചേ മരിക്കൂ ഞാന്‍ ; ഓര്‍ക്കുവാനാവില്ലിനി നിശ്ചയം
പിന്‍പേപോയ ഭൂതകാലത്തിന്‍
നിഴല്‍ നാടക രംഗങ്ങളെ .
കണ്ണീരുവീഴ്ത്തി ക്കാലം കഴിക്കാനാവില്ലിനി
വ്യര്‍ത്ഥ ബോധത്തിന്‍ നീളും
പാതക്കുമീതേ പാദം
തേച്ചു തേച്ചാത്മാവിനെക്കൊല്ലുവാനാവില്ലിനി !
ശൂന്യതനിഴല്‍വീഴ്ത്തുമാത്മാവില്‍
സന്തോഷത്തിന്‍
കുങ്കുമപ്പൂക്കള്‍ കൊണ്ടുനിറക്കാം --
സ്നേഹത്തിന്റെ ആവണിപ്പൂക്കളായിരം ചാര്‍ത്താം
ച്ചാരുതചോര്‍ന്നേതീരും ഋതുക്കള്‍ വരും
വന്നുപോകുമീ താഴ്വാരത്തില്‍
വേഴാബല്‍ കണക്കുനാം കേഴുന്നു
തിരിച്ചിനി വരില്ലാകാലം
പോയ സുന്ദര വിഭാതങ്ങള്‍ !
Subscribe to:
Posts (Atom)






