പ്രീത കെ.വി.ധ്യാന ഗുരുക്കന്മാരുടെ
പർണ്ണശാലകൾ
കത്തിയെരിഞ്ഞു.
അഭിനവ ഗുരുക്കന്മാരുടെ
ആത്മാങ്കണത്തിൽ
“പ്രായോഗികത, ശമ്പളനിരക്ക്
അപകടരാഹിത്യം, സുരക്ഷ ”
ചൊല്ലുകളിൽ ആലസ്യം പൂണ്ട്
ശീതീകരണി സഹിതം,
നാൽച്ചക്ര വാഹനത്തിലെ
സുഖസഞ്ചാരത്തിൽ
വേഗഗമനം കൊൾവൂ.
അൽപ്പവസ്ത്രധാരിയായ
അരപ്പട്ടിണി, അദ്ധ്വാനി
ശിഷ്യഗണങ്ങൾ കാലയവനിക പൂകി
അഭിനവ ശിഷ്യന്മാർ
ബൈക്കുകളിൽ ചീറിപ്പായവെ,
പേടിച്ചു വഴിമാറും ഗുരുക്കന്മാർ
ഊർന്നു വീഴുന്ന കാൽശരായിയിലും
ഐഷാഡൊ, ലിപ്!സ്റ്റിക്ക്, റൂഷ് ചമയങ്ങളിലുംആകുലത പൂണ്ട് ചോദ്യചിഹ്നങ്ങളായി
എങ്കിലും
അറിവിൻ നിറനിലാവിൽ
ലയിച്ചുറങ്ങി, പൊന്നുഷസ്സിലുണർന്ന്
സൂര്യതേജസ്സായി ജ്വലിച്ച്
ചെന്തീയിൽ കത്തിയമരാനും
ജന്മങ്ങളിവിടെയുണ്ടെന്ന നിറവിൽ
ഗുരുജനങ്ങളും, ശിഷ്യഗണങ്ങളും
വന്ദിപ്പൂ പരസ്പരം
ഈ ശുഭദിനവേളയിൽ
ചേർന്നുവെപ്പൂ മനസ്സിൻ
വാടാമല്ലിപ്പൂന്തോപ്പിൽ
സഫലമാമൊരു ഗുരുവന്ദനം.
ഈ ശുഭദിനവേളയിൽ
ReplyDeleteചേർന്നുവെപ്പൂ മനസ്സിൻ
വാടാമല്ലിപ്പൂന്തോപ്പിൽ
സഫലമാമൊരു ഗുരുവന്ദനം.
നല്ല വരികൾ. ഇന്നത്തെ തലമുറ മറന്നുപോകുന്നതും ഈ വന്ദനം തന്നെ. ആശംസകൾ പ്രീതേ