മുഖം
നബിതാ നാരായണൻ, വടശ്ശേരി
മുഖം
മനസ്സിന്റെ കണ്ണാടിയാണെന്ന്
പറഞ്ഞതിനാലാണ്
എനിക്ക്
ചിരിക്കാൻ കഴിയാതെ പോകുന്നത്
മുഖത്ത്
ഭാവങ്ങളൊന്നും വരില്ലെന്ന്
പറഞ്ഞതിനാലാണ്
എന്റെ കണ്ണുകൾ ചുകക്കുന്നത്
നിന്റെ സ്നേഹം
നഷ്ടപ്പെടാതിരിക്കാനാണ്
ഞാൻ കരയാതിരിക്കുന്നത്
No comments:
Post a Comment