
പ്രീത കെ.വി., പരിയാരം
അക്ഷരങ്ങൾ...അഭയമായി മാറുമെന്ന്
നിനച്ചു ഞനീ ചുമരുകൾക്കുള്ളിൽ
ജന്മം തളയ്ക്കവെ, ഘോരാന്ധകാരം
വാ പിളർന്നെത്തിയോ, മനസ്സൊന്നിടറിയോ...?
മിന്നാമിനുങ്ങുകളേകും പ്രഭയിൽ
മുൾവഴിത്താരയിൽ ഞാൻ നടന്നീടണം
കണ്ണീരുതൂവാതെ, കാലിടറാതെ
കാതങ്ങളോളം നടന്നു തീർത്തീടണം
കാടിന്റെയങ്ങേതലയ്ക്കലെരിയുന്ന
മൺചിരാതാണെന്റെ ജന്മലക്ഷ്യം
ഇരുളിന്റെ വീഥിയിലൊരു പൊൻ വെളിച്ചമായ്
നേർവഴിക്കെന്നെ നയിക്ക നീ.. ദേവാ....
അവിടെത്തിയാലെന്റെ വിത്തെടുത്തേകി ഞാൻ
ഒരു വൻ മരമായ് പിറവിയെ|ടുക്കാം
അരികിലൂടൊഴുകുന്ന പൂന്തേനരുവിയായ്
നീയെനിക്കേകണേ ജീവജലാമൃതം
അക്ഷരങ്ങൾ അഭയമായി മാറണേ
എന്നു നിനച്ചു ഞനീ മുറിക്കുള്ളിൽ
ജന്മം തളയ്ക്കവെ, ഘോരാന്ധകാരം
അകലുമോ, മൺ ചിരാതണയാതിരിക്കുമൊ...?
പ്രീതേ,ആത്മ തേജസ്സിനാല്‍ മ ണ്ചെരാതുകള് തെളിയിച്ചു നിര്‍ത്തുക. അതു നിനക്ക് അഭയ മാകും,തീര്‍ച്ച .നല്ല കവിത. വളരെ ഇഷ്ട്ടമായി.അഭിനന്ദനങ്ങള്‍ .സ്നേഹപൂര്‍വ്വം ...
ReplyDeleteഅക്ഷര പ്രഭതൂകുന്ന
ReplyDeleteമൺചിരാത്
ഈ മണ്‍ചിരാതിലെ എണ്ണ ഒരിക്കലും വറ്റാതിരിക്കട്ടെ
ReplyDelete