Tuesday, April 29, 2014

ടി.സി.വി. സതീശൻ ഇപ്രകാരം അറിയിക്കുന്നു

കണ്ണൂർ ജില്ലാ കവി മണ്ഡലത്തിന്റെ എട്ടാമതു കവിത ക്യാമ്പ് ഏപ്രിൽ 26 , 27 തീയ്യതികളിൽ ഏഴിലോട്ടുള്ള കേശവ തീരത്ത്‌ വെച്ചു നടന്നു . 27 നു നടന്ന സർഗ്ഗ സംവാദത്തിൽ പങ്കെടുത്ത എനിക്ക് കേശവതീരം എം ഡി ശ്രീ .വെദിരമന വിഷ്ണു നമ്പൂതിരി നാല് വൃക്ഷത്തൈകൾ സ്നേഹ സമ്മാനമായി തന്നു . കൂവളം, ആര്യവേപ്പ്, നെല്ലി, അശോകം "മരം പൂക്കട്ടെ മണ്ണിൽ , കവിത പൂക്കട്ടെ മനസ്സിൽ " എന്നൊരു ആശംസ ഈ പ്രവൃത്തിയിൽ നിന്നും ഞാൻ ഗ്രഹിച്ചെടുക്കുന്നു . വെദിരമനക്കും കേശവ തീരത്തിനും കവി മണ്ഡലത്തിനും ഞാനെന്റെ നന്ദി അറിയിക്കുന്നു .






Chat conversation end

1 comment:

  1. സമ്മാനം ലഭിച്ചതിൽ അനുമോദനങ്ങൾ. അത്‌ വെളിപ്പെടുത്തിയതിൽ അഭിനന്ദനങ്ങൾ

    ReplyDelete