കെ.വി.പ്രീത

പടച്ചോന്റെ പച്ചിലമരങ്ങളിൽ
പകലോൻ മറയുമ്പോൾ
പ്രകൃതിയെ നമിക്കുന്ന
മഴമരങ്ങൾ......
മഴമരപ്പൂക്കൾ
സൂര്യമുഖത്തെ പിരിയാൻ വയ്യാതെ
പൂത്തുലഞ്ഞു സദാ ചിരിച്ചുലഞ്ഞ്
കൂമ്പിയ ഇലകൾക്കുമേൽ
മേലാപ്പ് വിരിക്കുന്നു.
(സന്ധ്യാസമയം റോഡരികിലുള്ള മഴമരങ്ങൾ തന്ന കാഴ്ചാനുഭവം)
മഴമരങ്ങള്‍ എന്നും പൂക്കള്‍ പെയ്യട്ടെ .ആശംസകള്‍
ReplyDeleteഈ കവിതച്ചില്ലകള്‍ സദാ പൂത്തുലഞ്ഞു കാഴ്ച്ചപ്പുറത്തു ഉണ്ടായിരിക്കട്ടെ..
നന്നായിട്ടുണ്ട് ---ആശംസകള്‍
ReplyDelete