Monday, December 9, 2013

തളരാത്ത ചിറകുകൾ




കെ.പി. അമൃത

എൻ ചിറകിന്നു തളരാതിരുന്നെങ്കിൽ
വെൺസാഗരം കടന്നീടുമേ ഞാൻ
ഒരു  സ്നേഹപ്പക്ഷിയായ് വിശ്വശാന്തിക്കായി
തളരാത്ത ചിറകിൽ പറന്നുപോകും
എൻ മനക്കൂടുവിട്ടിന്നു പറന്നു ഞാൻ
നന്മയും ശാന്തിയുമേകുമല്ലോ
ലോക സമാധാനപ്പക്ഷിയായ് ഞാൻ പറ-
ന്നേകിടും സൌഖ്യവും, സന്തോഷവും
സ്വപ്നമാം കൂടുവിട്ടീടാൻ കൊതിപ്പു ഞാൻ
ലക്ഷ്യമാം ധർമം സമ്പൂർണ്ണമാക്കാൻ
നശ്വരമീലോകമാനവർക്കേകിടാം
നേർവഴി നീ നിൻ ചിറകു തന്നാൽ
ആ വിഷ്ണുലോകമൊരുനോക്കു കണ്ടിടാൻ,
സായൂജ്യം നേടാൻ കൊതിച്ചിടും ഞാൻ
പരഹിതാർത്ഥം ഞാൻ പറന്നുപോകും വീണ്ടു-
മൊരു ഗഗനസഞ്ചാരിയായി മാറും
'സത്യമേവ ജയതേ' എന്ന ദിവ്യമാം
മന്ത്രമുരുവിട്ടു മോക്ഷം നേടും.

1 comment:

  1. അമൃത മോളെ , കവിത നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍ ...
    ഇനിയും എഴുതൂ.സ്നേഹപൂര്‍വ്വം --ഉണ്ണിയമ്മ

    ReplyDelete