Monday, December 9, 2013

അമ്മ




റിൻസി  കെ.സി.


സ്നേഹത്തിൻ വാക്കുകൾകൊണ്ടു നിറയുന്ന
കാവ്യമാം പുണ്യമാണമ്മ !
രാത്രി ഞാൻ ഞെട്ടിക്കരയുന്ന വേളയിൽ
താരാട്ടു പാടുമെന്നമ്മ
നോവിന്റെ കാലടി മെല്ലെ തഴുകുന്ന
സ്നേഹമാം പാലാഴിയമ്മ
കണ്ണുനീരൊക്കെയുമുള്ളിലൊളിപ്പിച്ചു
പുഞ്ചിരി നല്കുമെന്നമ്മ
കാർമേഘം മൂടിയ മാനത്തുദിക്കുന്ന
തൂവെള്ളിനക്ഷത്രമമ്മ
എൻ കണ്ണുനീരൊരു  ചുംബനത്താലൊപ്പി
ആശ്വസിപ്പിച്ചീടുമമ്മ
ദു:ഖാഗ്നിയേറ്റു ചിറകു കരിയുന്ന
ചിത്രശലഭമാണമ്മ
ജീവിതയാത്രയിലത്താണിയായുള്ള
മാതൃത്വമാണെന്നുമമ്മ
എന്മനസ്സിൽ സദാ പാറിപ്പറക്കുന്ന
ആവണിത്തുമ്പിയാണമ്മ.



1 comment:

  1. മകളേ,
    ഈ കവിതയ്ക്ക് ഈ അമ്മയുടെ അഭിനന്ദനങ്ങള്‍
    കവിത വളരെ നന്നായിരിക്കുന്നു,കുഞ്ഞേ.
    ഇനിയും എഴുതൂ . നന്മ നേരുന്നു.

    ReplyDelete