തീർത്ഥ. കെ., കാഞ്ഞിലേരി

കത്തി പണിയുമീ കൊല്ലനറിവുണ്ടോ ?
ചുടുരക്തത്തിൻ മണമതിനുണ്ടെന്ന്,
സ്വർണാഭരണങ്ങൾ പണിയുമീ തട്ടാനറിവുണ്ടോ ?
ചാലയിലെ ഗ്യാസ് ദുരന്തത്തിൽ
ആ നവദമ്പതികളുണ്ടെന്ന്,
പാത്രങ്ങൾ തപ്പും നാടോടിക്കറിവുണ്ടോ ?
സ്റ്റീൽ ബോംബാണതിലുള്ളതെന്ന്
ഈ അറിവുകളെ തിരിച്ചറിവാക്കുവാൻ
എഴുതിത്തുടങ്ങവെ, ഞാൻ തിരിച്ചറിഞ്ഞു
എൻ പേനയിൽ മഷിയില്ലെന്ന് !
കവിത നന്നയിരിക്കുന്നു. എപ്പോഴും ഈ തിരിച്ചറിവു സൂക്ഷിക്കുക
ReplyDeleteമകളെ,കവിത നന്നായിരിക്കുന്നു.
Deleteപുതിയ കവിതകള്‍ക്കായി കാത്തിരിക്കുന്നു
ഒരിക്കലും മഷി വറ്റാത്ത പേന ഈശ്വരന് നിനക്കുസമ്മാനിക്കും.ആശംസകള്‍
സ്നേഹപൂര്‍വ്വം...(ഉണ്ണിയമ്മ)