Thursday, November 21, 2013

തിരിച്ചറിവ്‌



       തീർത്ഥ. കെ., കാഞ്ഞിലേരി








കത്തി പണിയുമീ കൊല്ലനറിവുണ്ടോ ?

ചുടുരക്തത്തിൻ മണമതിനുണ്ടെന്ന്‌,
സ്വർണാഭരണങ്ങൾ പണിയുമീ തട്ടാനറിവുണ്ടോ ?
ചാലയിലെ ഗ്യാസ്‌ ദുരന്തത്തിൽ
ആ നവദമ്പതികളുണ്ടെന്ന്‌,
പാത്രങ്ങൾ തപ്പും നാടോടിക്കറിവുണ്ടോ ?
സ്റ്റീൽ ബോംബാണതിലുള്ളതെന്ന്‌
ഈ അറിവുകളെ തിരിച്ചറിവാക്കുവാൻ
എഴുതിത്തുടങ്ങവെ, ഞാൻ തിരിച്ചറിഞ്ഞു
എൻ പേനയിൽ മഷിയില്ലെന്ന്‌ !

2 comments:

  1. കവിത നന്നയിരിക്കുന്നു. എപ്പോഴും ഈ തിരിച്ചറിവു സൂക്ഷിക്കുക

    ReplyDelete
    Replies
    1. മകളെ,കവിത നന്നായിരിക്കുന്നു.
      പുതിയ കവിതകള്‍ക്കായി കാത്തിരിക്കുന്നു
      ഒരിക്കലും മഷി വറ്റാത്ത പേന ഈശ്വരന്‍ നിനക്കുസമ്മാനിക്കും.ആശംസകള്‍
      സ്നേഹപൂര്‍വ്വം...(ഉണ്ണിയമ്മ)

      Delete