Monday, June 9, 2014

ഉരുക്കു വനിത



പി.പി. റഫീന


ഞെട്ടറ്റുവീണൊരിലയിലെ
ലാർവപോൽ നീ
തൊലിയുരിഞ്ഞിട്ടും
മാനം കാത്തവൾ.
വിലങ്ങണിഞ്ഞവൾ നീ
വിധിക്കു മുന്നിൽ
പതറാത്ത പാദമുള്ളവൾ
നീ... സ്ത്രീ
പഴുത്ത കാലത്തിന്റെ
പാവന സ്മരണയ്ക്ക്‌
ഫോർമാലിനിൽ മുങ്ങിയവൾ
ഹവ്വ മുതൽ തുടങ്ങിയ
ആദിപാപത്തിന്റെ
ഭാരം പേറുന്നവൾ
നിനക്കുമഭയമില്ലേ
ബൂട്ടണിഞ്ഞ കാവല്ക്കാർക്കിടയിലും ?
വിപ്ലവം നടത്തിയവളെ
നിന്റെ വാക്കുകളിൽ ക്കൂടി
നീ ഉയിർത്തെഴുന്നേൽ ക്കുക
ഭോഗവും, ഭോജനവും,
സ്നേഹവും സ്നാനവും
സ്ത്രീധനത്തിനു വേണ്ടിക്കളഞ്ഞവൾ
മണിപ്പൂരിന്റെ നിശ്ശബ്ദ
ഗർജ്ജനം നീ
മുടിയഴിച്ചിട്ട യുവതിയാം
ഭ്രാന്തി നീ
നഗ്നപാദയായ് നമ്രശീർഷയായ്
മണിയറയിൽ കഴിയേണ്ടവൾ
പശിയെ പിൻപറ്റി സമരഭൂവിൽ
നീയാണു നീതി !
ത്രാസുമായി നില്ക്കുന്ന
കണ്ണുമൂടിയവൾ
ഇരുട്ടിനെ വലിച്ചെറിഞ്ഞ്
പൊരുതൂ......
ഷഹരിയാറിന്റെ വാളിനു നേരെ
ധീരയായ് പൊരുതൂ.....
പുതു വിപ്ലവം നടത്തൂ...


5 comments:

  1. കരുത്തുറ്റ കവിത . വാക്കുകൾ പടവാളാവട്ടെ !

    ReplyDelete
  2. കുറച്ച് നാളുകള്‍ക്ക് ശേഷം റഫീനയുടെ കവിത വായിക്കാന്‍ ഇടയായത്തില്‍ സന്തോഷിക്കുന്നു. സ്വന്തം ജീവിതംകൊണ്ട് ഒറ്റയ്ക്ക് ഒരു വന്‍ വിപ്ലവം നയിക്കുന്ന മണിപ്പൂരിന്റെ ധീരവനിതയെക്കുറിച്ച് എഴുതിയ ഒരു ശക്തമായ കവിത. ഇനിയും ശക്തമായ കവിതകലെഴുതുവാന്‍ റഫീനയുടെ തൂലികക്ക് കഴിയട്ടെ .ഒപ്പം ആയുരാരോഗ്യ സൌഖ്യവും നേരുന്നു.

    ReplyDelete
  3. നല്ല കവിത
    ആശംസകൾ

    ReplyDelete
  4. thanks pp rafeena ,,, for understanding the real women

    ReplyDelete
  5. sakthamaaya
    vaakkukal...nalla kavitha
    abhinandanangal..Rafeena.

    ReplyDelete