Friday, June 6, 2014

ഭൂമിക്ക്‌ പനിക്കുന്നു



ജിഷ  കൊളക്കാട്‌


ഭൂമിതൻ മജ്ജ ചുരണ്ടിയെടുത്തു നാം
ഒട്ടേറെ മണിമേട കെട്ടുന്നു ഞൊടിയിടെ
കോൺക്രീറ്റ്‌ മാളികക്കൃഷികൾ തഴയ്ക്കുന്നു
സ്വാർത്ഥത മൂത്തു സ്വഭാണ്ഡം നിറയ്ക്കുന്നു
ഭൂമിതൻ ഓജസ്സും തേജസ്സും ഛേദിച്ച്‌
ഹരിതാഭ കൊല്ലുവാൻ വെമ്പലാണിപ്പോഴും
എൻ തോളിലും തണലിലും രാപ്പാർത്തുറങ്ങുവാൻ
മേല്ക്കൂര തേടിയലയുന്നു പാവങ്ങൾ !
ന്യൂട്രോണും പ്രോടോണും പ്രണയിച്ചു പ്രണയിച്ചു
മാനവരാശിതൻ ചലനം നിലയ്ക്കുമോ.........?
ദിഗന്തം നടുങ്ങുന്ന യുദ്ധങ്ങളെപ്പോഴും
ദു:ഖങ്ങൾ നാശങ്ങൾ മാത്രം വരുത്തുന്നു
ഇനിയും പിറക്കാത്ത തളിരുകളേ നിങ്ങൾ
ഈ ഉദരത്തിനു മാപ്പു തരൂ........
ആവില്ല നിങ്ങൾക്കീക്കാലത്തു ജീവിക്കാൻ
മാനവും മേനിയും കല്മഷമായിടും
പിഞ്ചിളം മെയ്യിലും ചുടുചോര തേടുന്നു
ആസക്തിയാം കറ പൂണ്ടു ചിലരിവർ..........
ഇനിയൊരു മോക്ഷമുണ്ടാവണം മർത്ത്യനിൽ.......
തിന്മതൻ നിഗ്രഹം നല്കണം മർത്ത്യനിൽ........




11 comments:

  1. This comment has been removed by the author.

    ReplyDelete
  2. ലോക പരിസ്ഥിതി ദിനത്തിൽ വളരെ പ്രസക്തമായ ഒരു കവിത ആശംസകൾ

    ReplyDelete
  3. കവിത നന്നായിട്ടുണ്ട്

    ReplyDelete
  4. bhoomidevikku vendi
    karayunna kavithakal iniyum pirakkatte
    abhinandanangal...jisha.veendum ezhuthuka...

    ReplyDelete
  5. നന്മകൾ പൂക്കുന്ന കവനം

    ReplyDelete
  6. നന്നായിട്ടുണ്ട് ....കാലികപ്രസക്തം !!

    ReplyDelete
  7. Nannayitund.., veendum ezhuthuka

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
  9. Nannayitund.., veendum ezhuthuka

    ReplyDelete
  10. This comment has been removed by the author.

    ReplyDelete