Thursday, October 31, 2013

ചിന്തയെ പണയം വെക്കാതുണരുക നമ്മള്‍

ആരെന്റെ മനസ്സിലിരുന്നുറക്കെ ക്കരയുന്നൂ 
കരളിന്‍ ചില്ലുപാത്രത്തില്‍ കണ്ണുനീര്‍ നിറയ്ക്കുന്നൂ ?
ആരെന്റെയാനന്ദത്തിന്‍ ചിറകുകള്‍ കരിക്കുന്നൂ 
തെളിഞ്ഞ മസ്തിഷ്കത്തില്‍ കാപശം കലക്കുന്നൂ ?
ആരെന്റെ സ്വപ്നങ്ങളില്‍ കനല്‍കൊരിനിരക്കുന്നൂ 
ചിന്തയില്‍ കലാപത്തിന്‍ കനല്‍ക്കൂനഒരുക്കുന്നൂ ?
വര്‍ഷവും ,വസന്തവും,നിലാവും,മേഘങ്ങളും 
വായുവും,സമുദ്രവും,പുഴയും,പൂഞ്ചോലയും ;
മലയും,താഴ്വാരവും,പൂക്കളും,കാടും,മേടും 
വില്‍പ്പനച്ചരക്കാക്കി നാടിന്റെ യഭൌമമാം 
സൌന്ദര്യം കെടുത്തുന്നതാരിന്നു ?
കാരുണ്യത്താല്‍ കണ്ണിലും മനസ്സിലും 
കുളിര്‍പെയ്തനന്തമാ മാനന്ദം നിറക്കുന്ന 
സഞ്ചിത പ്രഭാവത്തിന്‍ കണ്ണുകള്‍ മൂടിക്കെട്ടി --
യിരുളിന്‍ ഗുഹക്കുള്ളില്‍ പകയുടെ കിരാതമാം
ഭീഭത്സ തന്ത്രങ്ങള്‍ക്ക് വളമിട്ട് കൊടുപ്പതാര്‍ ?

ചിന്തയെ പ്പണയംവെക്കാതുണരുക നമ്മള്‍ --നാളെ 
വിരിയും പുലരിക്ക് ചന്തമായ് പ്രകാശമായ് !
ചന്തയായ് തീര്‍ക്കാതിനിജീവിതം 
വിലപേശി വില്‍ക്കാതെ നമ്മള്‍  
തന്റെ ബുദ്ധിയും വിവേകവും !

                 സതീശന്‍ ഇരിട്ടി 


3 comments:

  1. കവിത വായിച്ചു. ഇഷ്ടമായി. ഇനിയും നല്ല നല്ല കവിതകൾ ബ്ലോഗിൽ ഇടുമെന്നു കരുതുന്നു.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. വന്ദനം. കവിത ഇഷ്ട്ടമായി സോദ്ദേസമായ എഴുത്ത്. നല്ല കവിത. അഭിനന്ദനങ്ങള്‍പുതിയ കവിതകള്‍ കാത്തിരിക്കുന്നു.

    ReplyDelete