മഹാകവിയോടൊരു ചോദ്യം
------------------------------------------
(എൻ.കെ.കൃഷ്ണൻ)
നേരം പ്രഭാതമാമാലിനീതീരത്തു
പാരം തളർന്നു ശയിപ്പൂ ശകുന്തള
കന്യതൻ വേർപ്പിലന്നാദ്യമായാണിന്റെ
വന്യമാം ഗന്ധം കലർന്നതിൻ ദു:ഖമോ,
കന്യാഛദം പൊട്ടി വാർന്ന രക്തത്തിന്റെ
വല്ലാത്ത ഗന്ധം വികർഷിച്ച രോഷമോ,
മാലേയഗന്ധം വഴിഞ്ഞൊരാമേനിയിൽ
തീരേ തൊടാതെ പിണങ്ങുന്നു ചീവരം !
കണ്വാശ്രമത്തിലെ മുല്ലത്തടംതന്നി-
ലെല്ലാം പടം പോലെ കാണ്മൂ ശകുന്തള
അർദ്ധബോധാവസ്ഥ, യാണിന്റെ തന്ത്രത്തിൽ
വസ്ത്രമുരിഞ്ഞു വിധേയയായ് വീണവൾ
പൂരുഷകാന്തിയാം തേനലയ്ക്കൊപ്പമാ-
പാഴ് വാക്കൊഴുക്കിന്റെ പാല്പാട മോന്തവെ
ആയിരം റാണിമാരുള്ളോരു ഭൃംഗമാ-
ണാരാജരാജനെന്നൊട്ടുമോർത്തില്ലവൾ.
ഏറെനാളായിക്കൊതിച്ചിരുന്നോ കന്യ-
യാണിന്റെ വീറും കരുത്തും രസിക്കുവാൻ
ആരും വിലക്കുവാനില്ലാതെ കൈവന്നൊ-
രീമുഹൂർത്തം വൃഥാ വ്യർത്ഥമാക്കീടണോ
ആണിനും പെണ്ണിനും രൂപവൈജത്യവും
ഗാഢാനുരാഗവും ഈശ്വരാഭീഷ്ടമോ
മൌനാനുവാദവും തന്നു തൻ തോഴിമാർ
വൈകാതെ പോയതും രാജന്റെ തന്ത്രമോ
കണ്ണിണത്തുമ്പിൽ കടുത്ത കാമത്തിന്റെ
കൺ മായകന്ദളം കാട്ടിയോ കണ്മണി ?
ഗാന്ധർവ്വബന്ധത്തിനാർക്കു മുൻ കൈയെന്ന
ചോദ്യത്തിനുത്തരം വേണം മഹാകവേ !
------------------------------------------
(എൻ.കെ.കൃഷ്ണൻ)
നേരം പ്രഭാതമാമാലിനീതീരത്തു
പാരം തളർന്നു ശയിപ്പൂ ശകുന്തള
കന്യതൻ വേർപ്പിലന്നാദ്യമായാണിന്റെ
വന്യമാം ഗന്ധം കലർന്നതിൻ ദു:ഖമോ,
കന്യാഛദം പൊട്ടി വാർന്ന രക്തത്തിന്റെ
വല്ലാത്ത ഗന്ധം വികർഷിച്ച രോഷമോ,
മാലേയഗന്ധം വഴിഞ്ഞൊരാമേനിയിൽ
തീരേ തൊടാതെ പിണങ്ങുന്നു ചീവരം !
കണ്വാശ്രമത്തിലെ മുല്ലത്തടംതന്നി-
ലെല്ലാം പടം പോലെ കാണ്മൂ ശകുന്തള
അർദ്ധബോധാവസ്ഥ, യാണിന്റെ തന്ത്രത്തിൽ
വസ്ത്രമുരിഞ്ഞു വിധേയയായ് വീണവൾ
പൂരുഷകാന്തിയാം തേനലയ്ക്കൊപ്പമാ-
പാഴ് വാക്കൊഴുക്കിന്റെ പാല്പാട മോന്തവെ
ആയിരം റാണിമാരുള്ളോരു ഭൃംഗമാ-
ണാരാജരാജനെന്നൊട്ടുമോർത്തില്ലവൾ.
ഏറെനാളായിക്കൊതിച്ചിരുന്നോ കന്യ-
യാണിന്റെ വീറും കരുത്തും രസിക്കുവാൻ
ആരും വിലക്കുവാനില്ലാതെ കൈവന്നൊ-
രീമുഹൂർത്തം വൃഥാ വ്യർത്ഥമാക്കീടണോ
ആണിനും പെണ്ണിനും രൂപവൈജത്യവും
ഗാഢാനുരാഗവും ഈശ്വരാഭീഷ്ടമോ
മൌനാനുവാദവും തന്നു തൻ തോഴിമാർ
വൈകാതെ പോയതും രാജന്റെ തന്ത്രമോ
കണ്ണിണത്തുമ്പിൽ കടുത്ത കാമത്തിന്റെ
കൺ മായകന്ദളം കാട്ടിയോ കണ്മണി ?
ഗാന്ധർവ്വബന്ധത്തിനാർക്കു മുൻ കൈയെന്ന
ചോദ്യത്തിനുത്തരം വേണം മഹാകവേ !

No comments:
Post a Comment