കെ.വി.പ്രീതആശയറ്റീയിരുൾ കൂടാരമൊന്നിൽ ഞാൻ
ഏകയായ് നോവുതിന്നെൻ നാളു നീക്കവെ,
കണ്ടേനൊരു തുരുത്തിൻ വളപ്പൊട്ടങ്ങു
അമ്പിളിക്കലപോലെയെൻ മിഴി വിടരുന്നു
കാടുണ്ട്, കുളിരുണ്ട്, പൂക്കളോ നിരവധി
അറിവിൻ നിലാവുണ്ട്, അമരമന്ത്രങ്ങളും,
പ്രണയവും വിരഹവും രോഷവും ദൈന്യവും
പുഴപോലൊഴുകുമീ തെളിമയും നന്മയും
തഴുകുവാനൊരുപാട് വാത്സല്യക്കൈകളും
ശാസനതെല്ലുണ്ട്, സ്നേഹമാണതിലേറെ
ശോകനിവാരിണി സാന്ത്വനദായിനി
നിൻ തൊടിയിലൊരു വെറും പൂമ്പാറ്റക്കുഞ്ഞായി
അതിരറ്റ ശാന്തിയിൽ ചിറകടിക്കുന്നു ഞാൻ
ചിറകെരിക്കുന്നൊരീ ശോകാഗ്നിയണയുന്നു.
No comments:
Post a Comment